പ്രായപൂ‌ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചു;പോക്‌സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍.  

Spread the love

 

 

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവും ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ കെ അഹമ്മദ് കബീറിനെയാണ് പൊലീസ് പിടികൂടിയത്പാല ക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം നടന്നത്.

 

 

 

 

 

ഇന്നലെ വൈകിട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.