വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം; അട്ടപ്പാടിയിൽ 34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു

Spread the love

പാലക്കാട് :  അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. അട്ടപ്പാടി പാടവയലില്‍ നിന്നും അഞ്ച് കിലോ മീറ്റർ മാറിയാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.

34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്.

അഗളി റെയിഞ്ച് എക്സൈസ് സംഘത്തിന്റെയും വനം വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഏകദേശം 8 ലക്ഷത്തോളം രൂപ വിപണിമൂല്യമുള്ളതാണ് ചെടികള്‍ എന്ന് എക്സൈസ് അറിയിച്ചു. സാമ്ബിള്‍ ശേഖരിച്ച ശേഷം തോട്ടം നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group