പാലം നിർമിച്ചത് അഞ്ചു കോടി ചിലവിൽ ; ഉദ്ഘാടനത്തിന് പിന്നാലെ പാലത്തിന്റെ കൈവരികള്‍ പൊട്ടിവീണു

Spread the love

പാലക്കാട്:  പാലക്കാട്  തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച  തൂക്കുപാലത്തിൻ്റെ കൈവരികള്‍ പൊട്ടിവീണു.

video
play-sharp-fill

അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകള്‍, ഉള്‍പ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയത്. പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികള്‍ പൊട്ടിയത്.

കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിന് പുറമേ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം ഓപ്പള്‍ സ്റ്റേജ് ഉള്‍പ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്. ഉദ്ഘാടനത്തിനിടയില്‍ തന്നെ കൈവരികള്‍ പൊട്ടിവീണിരുന്നു. ഇത് ചില ആളുകള്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 5 കോടി രൂപ ചിവഴിച്ച്‌ നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നതോടെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ വിഷയം പരിഹരിക്കാം എന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത്.