പാലക്കാട് വൻ കഞ്ചാവ് വേട്ട ! ; പിടിച്ചെടുത്തത് 81 കിലോഗ്രാം കഞ്ചാവ് ; 3 പേർ പിടിയിൽ ; പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും പോലീസ് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ പാലക്കാട് : നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനും (ഡാൻസാഫ്) മീനാക്ഷിപുരം പോലീസിനും കിട്ടിയ രഹസ്യവിവരത്തിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ബൊലേറോ ജീപ്പിൽ കടത്തിയ 81 കിലോഗ്രാം കഞ്ചാവുമായി രണ്ട് പാലക്കാട് സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയും പിടിയിൽ.
രാജേഷ്, ഷാഫി, ദിലീപ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ കഞ്ചാവ് കേസുകളിലൊന്നാണിത്. പ്രതികളുൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതി ഷാഫി മലപ്പുറം കോട്ടക്കലിൽ കവർച്ച കേസിലും പ്രതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡി.വൈ.എസ്.പി. സുന്ദരൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, സബ്ബ് ഇൻസ്‌പെക്ടർ പൗലോസ്.എം.വി, മീനാക്ഷിപുരം പോലീസും, കൊഴിഞ്ഞാമ്പാറ സബ് ഇൻസ്പെക്ടർ സുജിത്തും, സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെയും നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.