പാലക്കാട് രണ്ട് ബിവറേജ് ഔട്ട്‌ലറ്റുകളില്‍ മോഷണം; പണമോ മദ്യമോ നഷ്ടമായില്ല; മോഷ്ടിച്ചത് സിസിടിവി, ഹാര്‍ഡ് ഡിസ്കുകള്‍

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് രണ്ട് ബിവറേജ് ഔട്ട്ലറ്റുകളില്‍ മോഷണ ശ്രമം.

പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണശ്രമം നടന്നത്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും രണ്ടിടത്തെയും സിസിടിവി, ഹാര്‍ഡ് ഡിസ്കുകള്‍ നഷ്ടമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടിടത്തും ഷട്ടറുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കേറിയത്. പണം സൂക്ഷിച്ചിട്ടുള്ള ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചില്ല. ജീവനക്കാര്‍ രാവിലെ എത്തുമ്പോഴാണ് ഷട്ടറുകള്‍ തകര്‍ത്തത് അറിയുന്നത്.

പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും കള്ളന്മാര്‍ ആളറിയാതിരിക്കാന്‍ സിസിടിവിയുടെ പ്രവര്‍ത്തനം താറുമാറാക്കിട്ടുണ്ട്.