പാലക്കാട്‌ ഫോട്ടോഗ്രാഫർ എന്ന വ്യാജേന ചുറ്റിനടന്ന് ലഹരിവില്പന; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്:ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തുന്ന
യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനാണ് വാളയാറിൽ എക്സൈസിന്റെ പിടിയിലായത്.

ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ കണ്ടെത്തി. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോൺ രേഖകൾ തെളിയിക്കുന്നതായി എക്സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ബെംഗളൂരുവിൽനിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്സൈസ് പതിവ് വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്.

ദൂരയാത്ര ചെയ്യുന്നതായി തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും കരുതും. ജീൻസിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്.