video
play-sharp-fill
പാലക്കാട് വല്ലപ്പുഴയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പാലക്കാട് വല്ലപ്പുഴയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

പട്ടാമ്പി:കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിലാണ് കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. അരക്കിലോ കഞ്ചാവാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.

ഗുഡ്സ് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. ഇതാണ് എക്സൈസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വല്ലപ്പുഴ ചാക്കിപ്പറമ്ബത്ത് വീട്ടില്‍ ഗിരീഷ് ബാബു (39) വാണ് പട്ടാമ്ബി എക്സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി

Tags :