video
play-sharp-fill

വീട്ടിലെ ഗോഡൗണിൽ വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; പിടികൂടിയത് 40 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ

വീട്ടിലെ ഗോഡൗണിൽ വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; പിടികൂടിയത് 40 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

പാലക്കാട് : വീട്ടിലെ ഗോഡൗണിൽ വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഒരു ലക്ഷം പായ്ക്കറ്റ് ഹാൻസ്, കൂൾ ലിപ്പ്, ഗുഡ്ക എന്നിവ പാലക്കാട് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. സംഭവത്തിൽ കിണാശ്ശേരി, തണ്ണിശ്ശേരി, കുറുമ്പ നഗറിൽ ഷമീർ (33) നെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ മുൻപും സൗത്ത് പൊലീസിൽ കേസുണ്ട്.

തമിഴ്‌നാട്ടിൽ നിന്നും മൊത്തമായി കൊണ്ടുവന്ന് വീടിനോട് ചേർന്ന രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ആഡംഭര കാറുകളിൽ വിൽപ്പന നടത്തി വരികയായിരുന്നു. പിടിച്ചെടുത്ത ലഹരി ഉൽപ്പന്നങ്ങൾക്ക് ചില്ലറ വിപണിയിൽ നാൽപ്പത് ലക്ഷം രൂപ വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പാലക്കാട് ടൗൺ സൗത്ത് അഡീഷണൽ എസ്.ഐമാരായ ഷാജി, ഷേണു, സി.പി.ഒ സുജീഷ്, വനിതാ സിപിഒ സൗമ്യ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ റ്റി.ആർ സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ.അഹമ്മദ് കബീർ, കെ. ദിലീപ്,ആർ.രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.