
പാലക്കാട്: പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയില്‍ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്.
കുണ്ടളശ്ശേരി ഗവ. എല്‍. പി. സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലിടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപിക മരിച്ചത്.
പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


