
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്.
കഴിഞ്ഞ നാലാം തീയതി ഞായറാഴ്ചയായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മുഹമ്മദ് മുഹ്സിൻ.
ചികിത്സയിലായിരുന്ന വിദ്യാർത്ഥി രാത്രി 11.15 ഓടെയാണ് മരിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



