പാലക്കാട്‌ ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് അപകടം ; ബന്ധുവായ യുവതിക്കൊപ്പം സഞ്ചരിക്കുകയായിരുന്ന 13 വയസ്സുകാരി മരിച്ചു

Spread the love

പാലക്കാട്‌ :  ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച്  13 വയസ്സുകാരി മരിച്ചു. പാലക്കാട്‌ മെഡിക്കൽ കോളേജിനു സമീപം ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.

ബന്ധുവായ യുവതിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പതിമൂന്നുകാരിയാണ് മരിച്ചത്.

തമിഴ്നാട് ബസ്സും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു, പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group