പാലക്കാട് സ്വകാര്യ ബസും ടാങ്കർ ലോറിയും  കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

Spread the love

 

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

 

ബസിൽ ഏകദേശം 30 യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും പരിക്കേറ്റു.

 

അതേസമയം ലോറി ഡ്രൈവറുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group