പാലക്കാട്‌ യുവതിക്കെതിരെ അതിക്രമം; നടന്നു പോകുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റാൻ ശ്രമിച്ചു

Spread the love

പാലക്കാട്‌ : പാലക്കാട് യുവതിക്ക് നേരെ ആക്രമണം.സുല്‍ത്താൻപേട്ട ജംഗ്ഷനിലാണ് സംഭവം.നടന്നു പോകുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റാൻ നോക്കുകയായിരുന്നു.

ഊട്ടി സ്വദേശിയാണ് യുവതിയെ മർദിച്ച്‌ ഓട്ടോയില്‍ കയറ്റാൻ ശ്രമിച്ചത് . നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.