കാഞ്ഞിരപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തിയ പുലി കൂട്ടിൽ; കുടുങ്ങിയത് വാക്കോടനിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ

Spread the love

കാഞ്ഞിരപ്പുഴ:പിച്ചളമുണ്ട വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി. ഇന്നലെ രാത്രി പത്തോടെയാണു പുലി കുടുങ്ങിയത്. നവംബർ 27നാണ് വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്.

video
play-sharp-fill

ജോർജിന്റെ തോട്ടത്തിൽ കാടുവെട്ടാനെത്തിയ തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യംകൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. നവംബർ 16നു ടാപ്പിങ് തൊഴിലാളി ബോസ് നെല്ലിക്കൽ റബർ തോട്ടത്തിൽ നിന്നു വന്യമൃഗത്തെ കണ്ട് ഓടി രക്ഷപ്പെട്ട സംഭവം ഉണ്ടായി.

ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപു ജോഷു മുത്തനാട്ടിന്റെ ആടിനെ പുലി പിടികൂടിയിരുന്നു. ഇതിന് ഏതാനും ആഴ്ചകൾക്കു മുൻപു വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്നു വളർ‌ത്തുമൃഗത്തെ വീടിന്റെ വരാന്തയിൽ നിന്നു പുലി പിടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു.

നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതിനൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് വനംവുകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണു വാക്കോടനിലേക്കു കൊണ്ടുപോയത്. പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.