പാലക്കാട് ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം; പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്;നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Spread the love

 

പാലക്കാട്: ഇൻസ്റ്റഗ്രാമിലെ ഒരു കമൻ്റിനെ ചൊല്ലിയുള്ള തർക്കം സ്കൂളിലെ വിദ്യാർഥികൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു.

video
play-sharp-fill

പാലക്കാട് കുമരനെല്ലൂർ ഗവൺമെൻ്റ് സ്കൂളിലെ പത്താം ക്ലാസിലെയും പ്ലസ് വൺ ക്ലാസിലെയും വിദ്യാർഥികളാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആക്രമണം നടത്തിയത്. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റുകൾ അടക്കം ഉപയോഗിച്ചായിരുന്നു സംഘർഷം.

സംഭവം നടക്കുമ്പോൾ രണ്ടാം പാദവാർഷിക പരീക്ഷയുടെ തിരക്കിലായിരുന്നു സ്കൂൾ അധികൃതർ. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുകളുള്ള ഈ വിദ്യാർഥി സംഘങ്ങൾ തമ്മിൽ ഓൺലൈൻ വഴി നടന്ന തർക്കമാണ് പരസ്പരം സംഘർഷത്തിന് വഴിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടത്തല്ലിനെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടായി. നാട്ടുകാരും അധ്യാപകരും ചേർന്ന് വിദ്യാർഥികളെ പിടിച്ചുമാറ്റിയ ശേഷമാണ് പൊലിസ് സ്ഥലത്തെത്തിയത്.