
കോട്ടയം: ആരെയും ആകാർഷിക്കുന്ന ശബ്ദത്തിനുടമയാണ് ജോസ്. തെരഞ്ഞെടുപ്പ് കാലമായാൽ ജോസിന് വിശ്രമമില്ല. കഴിഞ്ഞ 40 വര്ഷമായി പാലാ നെല്ലിയാനി നെടുമ്പാലക്കുന്നേല് ഒ.ജെ. ജോസിന്റെ ശബ്ദം പാലാക്കാർക്ക് സുപരിചിതമാണ്.
പാലായിലെ വോട്ടര്മാരുടെ കാതുകളിലേക്ക് തുളച്ചുകയറുന്ന ജോസിന്റെ അനൗണ്സ്മെന്റ് കേട്ടാല് എത്ര ധൃതിയിൽ പോകുന്നവരായാലും ഒന്നു നിൽക്കും. അതാണ് ജോസിന്റെ ശബ്ദത്തിന്റെ പ്രത്യേകത.ആരുമൊന്ന് കാതോര്ക്കും. പാട്ടും ഈരടികളും ഇമ്പമുള്ള വാക്കുകളുമായി ജോസ് അനൗണ്സ്മെന്റ് രംഗത്ത് ഇതിനോടകം തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കൗണ്സില് തെരഞ്ഞെടുപ്പിലാണ് ജോസ് തന്റെ അനൗണ്സ്മെന്റ് ജീവിതം ആരംഭിക്കുന്നത്. മനസില് കരുതുന്ന കാര്യങ്ങള് അതിനെക്കാള് ഗൗരവത്തില് കേള്ക്കുന്നവരുടെ മനസിലേക്ക് പതിപ്പിക്കും വിധത്തിലാണ് ജോസിന്റെ അനൗണ്സ്മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്മന്ത്രി കെ.എം. മാണിക്കുവേണ്ടി കാലങ്ങളായി ജോസാണ് അനൗണ്സ് ചെയ്തിരുന്നത്. ഇപ്പോള് ജോസ് കെ.മാണിയുടെ അനൗണ്സ്മെന്റും ജോസിനാണ്. സ്ഫുടമായി ഒഴുക്കോടെ സംസാരിക്കുന്ന അനൗണ്സര്മാര് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ താരങ്ങളാണ്. അക്കൂട്ടത്തില്പ്പെടുന്നയാളാണ് ഒ.ജെ. ജോസും. കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയിലും അദ്ദേഹം നടത്തിയ കേരള യാത്രകളിലും അനൗണ്സ്മെന്റുമായി ജോസുണ്ടായിരുന്നു.



