പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്; പട്ടാമ്പി സ്വദേശി പിടിയിൽ; കേസിൽ 48ാം പ്രതിയാണ് പിടിയിലായിരിക്കുന്നത്
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെ പാലക്കാട് ടൌൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ 48ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ. ഒളിവിൽ കഴിയവേയാണ് പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസിൽ ഇതുവരെ 34 പേരാണ് അറസ്റ്റിലായത്.
ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group