
തേർഡ് ഐ പൊളിറ്റിക്സ്
പാലക്കാട്: നഗരസഭയിൽ കേവല ഭൂരിപക്ഷം ലഭിച്ചപ്പോൾ ബി.ജെ.പി അയ്യപ്പനെ മറന്നു. പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ ബിജെപിയ്ക്കെതിരെ കേസെടുത്തതോടെയാണ് സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ബി.ജെ.പിയ്ക്കെതിരെ വിമർശനം ഉയർത്തിയത്. ശബരിമലയിലെ സമരത്തിന്റെ പേരിലാണ് ബി.ജെ.പി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും വോട്ട് തേടിയിരുന്നത്. എന്നാൽ, പാലക്കാട് നഗരസഭയിൽ വിജയിച്ച ശേഷം ജയ്ശ്രീറാം എന്ന ബാനർ ഉയർത്തിയതാണ് ട്രോളന്മാരുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തതോടെയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നഗരസഭ സെക്രട്ടറി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.സി.പി.എം പ്രാദേശിക നേതൃത്വവും സംഭവത്തിൽ ബി.ജെ.പിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമത വിഭാഗത്തിന്റെ പേര് ഉപയോഗിച്ച് സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും ടൗൺ പൊലീസ് അറിയിച്ചു. നഗരസഭയിൽ വിജയം ഉറപ്പിച്ചതിന്റെ ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായാണ് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ നഗരസഭാ മന്ദിരത്തിന്റെ മുകളിൽ കയറി ബാനർ തൂക്കിയത്.
ഒരു ബാനറിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും മറ്റൊന്നിൽ മോദി, അമിത് ഷാ എന്നിവരുടെ ചിത്രത്തിനൊപ്പം വന്ദേമാതരം എന്നും എഴുതിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇത് നീക്കം ചെയ്യുകയായിരുന്നു.



