
പാലക്കാട്: പാലക്കാട് വാട്ടർ അതോറിറ്റിയുടെ ബില്ലിൽ ഗുരുതര പിഴവ്. കഴിഞ്ഞ മാസം 200 രൂപ ബില്ലടച്ചയാൾക്ക് ഇത്തവണ വന്നത് 54 ലക്ഷം രൂപയുടെ വാട്ടർബിൽ ആണ്.
പാലക്കാട് പുതുപ്പള്ളി തെരുവ് സ്വദേശി യാസിറിനാണ് 54 ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ വാട്ടർ അതോറിറ്റി ബിൽ തിരുത്തി നൽകുകയും ചെയ്തു. മീറ്റർ സ്കാനിങ്ങിലെ പിഴവന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം നൽകിയത്.