കാലിത്തീറ്റയുമായി പോയ വാഹനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 3500 ലിറ്റർ സ്പിരിറ്റ്; സംഭവത്തിൽ 5 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്
പാലക്കാട്: പാലക്കാട് നടത്തിയ വാഹന പരിശോധനയിൽ പൊലീസ് 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി.
പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് സംഭവം.
കാലിത്തീറ്റ കയറ്റിയ ലോറിയാണ് പരിശോധിച്ചത്. കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റാണ് കടത്തിയിരുന്നത്. ലോറിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൂവായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരേയും പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പൊലീസ് പറയുന്നു.
Third Eye News Live
0