അടുക്കളയിൽ വിറകുകൾക്കിടയിൽ പത്തി വിടർത്തി മൂർഖൻ; പൂച്ചയെ കടിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

പാലക്കാട്‌: വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്‍റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

video
play-sharp-fill

അടുപ്പിന്‍റെ താഴെ വിറക് വയ്ക്കുന്ന സ്ഥലത്താണ് മൂർഖനെ കണ്ടത്. വീട്ടിലെ പൂച്ചയെ പാമ്പ് കടിച്ചു. വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു.