
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ജീവപര്യന്തം തടവും 60000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി.
കർണാടക ദാഡി സ്വദേശിയായ മനു മാലിക്ക് (43) എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്.
2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.ജോലി തേടി പാലക്കാട് എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ദിനേശൻ പിള്ളയാണ് ശിക്ഷാ പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കാനും വിധിയായി. ഇൻസ്പെക്ടർ ടി ശശികുമാർ, ഡിവൈഎസ്പി വി എം കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സന്ദീപ് ഹാജരായി.




