video

00:00

പാലക്കാട് ക്ഷേത്രക്കുളത്തിൽ വീണു വയോധികൻ മരിച്ചു; കുളക്കടവിൽ നിന്ന് തോർത്തും സോപ്പും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

പാലക്കാട് ക്ഷേത്രക്കുളത്തിൽ വീണു വയോധികൻ മരിച്ചു; കുളക്കടവിൽ നിന്ന് തോർത്തും സോപ്പും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

പാലക്കാട്: ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് കുളത്തിൽ വീണു മരിച്ചത്.

രാവിലെ 7 മണിയോടെ കുളത്തില്‍ കുളിക്കാനായി പോയ ശിവദാസന്‍ ഏറെ നേരമായും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു പോകുകയായിരുന്നു. കുളക്കടവില്‍ നിന്ന് തോര്‍ത്തും സോപ്പും കണ്ടെടുത്തതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.

പിന്നീട് നടത്തിയ തെരച്ചിലിൽ ആണ് കുളത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. നിലവിൽ മൃതദേഹം പ്രാരംഭ ഘട്ട പരിശോധനയ്ക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ്. ഇനി മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group