
പാലക്കാട്: റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്.
കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്.