ജോലി വാഗ്ദാനത്തിന്റെ മറവിൽ നിരന്തരം പീഡനം; പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ദളിത് യുവതിയുടെ ഗുരുതര പരാതി, പ്രതി ഒളിവിൽ

Spread the love

പാലക്കാട്: പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡനാരോപണവുമായി ദളിത് യുവതി രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പല ഇടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകി.

video
play-sharp-fill

പരാതിയിൽ പറയുന്നതനുസരിച്ച്, ജോലി വാഗ്ദാനം ചെയ്ത് അടുത്തുചെന്ന പ്രശോഭ് യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതുകൂടാതെ, പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി പറയുന്നു. അന്നത്തെ സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.

ആക്രമണ ഭീഷണി നിലനിന്നതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും, തുടർച്ചയായ ഭീഷണിയും പീഡനവും കാരണം പരാതിയുമായി മുന്നോട്ട് വരേണ്ടിവന്നതായും യുവതി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിയായ കൗൺസിലർ ഒളിവിലാണെന്നും, ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group