
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതി തെളിവുകള്‍ പൊലീസിന് കൈമാറി. ജോലി വാഗ്ദാനം ചെയ്ത് പലവട്ടം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍ എന്നിവരുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും, തന്റെ മുന്നില്‍ വച്ച് പ്രശോഭ് ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്തെന്നും പരാതിക്കാരി പറയുന്നു. കൂടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയും സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരാതി നല്‍കിയതിന് ശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും യുവതി ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


