പാലായിൽ സ്ഥാനാർത്ഥിയെ തോ​​ല്‍​പ്പി​​ക്കാ​​ന്‍ അ​​ഭ്യ​​ര്‍​ഥി​​ച്ചും ‍ സ്ഥാ​​നാ​​ര്‍​ഥി​​യുടെ പോ​​സ്റ്റ​​ര്‍;​​ എട്ടു ത​​വ​​ണ മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു;വോ​​ട്ട​​ര്‍​മാ​​രോ​​ടു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് ഫ്ള​​ക്‌​​സ് സ്ഥാ​​പി​​ച്ച​​തെ​​ന്ന് സ​​ന്തോ​​ഷ് പു​​ളി​​ക്ക​​ന്‍

Spread the love

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ത​​ന്നെ തോ​​ല്‍​പ്പി​​ക്കാ​​ന്‍ വോ​​ട്ട​​ര്‍​മാ​​രോ​​ട് അ​​ഭ്യ​​ര്‍​ഥി​​ച്ച് ഒ​​രു സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി. പാ​​ലാ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന സ​​ന്തോ​​ഷ് പു​​ളി​​ക്ക​​നാ​​ണ് ത​​ന്നെ തോ​​ല്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍​ഥി​​ച്ചു പാ​​ലാ മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം ഫ്‌​​ള​​ക്‌​​സു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

video
play-sharp-fill

പാ​​ലാ സി​​വി​​ല്‍ സ്റ്റേ​​ഷ​​നു മു​​ന്നി​​ലെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റും ക​​രൂ​​ര്‍ സ്വ​​ദേ​​ശി​​യു​​മാ​​യി സ​​ന്തോ​​ഷ് പു​​ളി​​ക്ക (38) ന്‍റെ ഒ​​ന്‍​പ​​താം മ​​ത്സ​​ര​​മാ​​ണ് പാ​​ലാ​​യി​​ലേ​​ത്.

ലോ​​ക്‌​​സ​​ഭ, നി​​യ​​മ​​സ​​ഭ, ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലാ​​യി എ​​ട്ടു ത​​വ​​ണ മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ത​​ന്നെ അം​​ഗീ​​ക​​രി​​ക്കാ​​ത്ത വോ​​ട്ട​​ര്‍​മാ​​രോ​​ടു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് തോ​​ല്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍​ഥി​​ച്ചു ഫ്ള​​ക്‌​​സ് സ്ഥാ​​പി​​ച്ച​​തെ​​ന്ന് സ​​ന്തോ​​ഷ് പു​​ളി​​ക്ക​​ന്‍ പ​​റ​​യു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോ​​ക്‌​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വ​​യ​​നാ​​ട്ടി​​ല്‍ പ്രി​​യ​​ങ്ക ഗാ​​ന്ധി​​ക്ക് എ​​തി​​രേ മ​​ത്സ​​രി​​ച്ച് 1400 വോ​​ട്ടു​​ക​​ള്‍ നേ​​ടി​​യി​​രു​​ന്നു. ഇ​​തു സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി​​ക​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​വും ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ നാ​​ലാം സ്ഥാ​​ന​​വു​​മാ​​ണ്.

കോ​​വി​​ഡ് കാ​​ല​​ത്ത് 118 ദി​​വ​​സം വോ​​ള​​ണ്ടി​​യ​​റാ​​യി സേ​​വ​​നം ചെ​​യ്തി​​ട്ടും ത​​ന്‍റെ പ്ര​​വൃ​​ത്തി​​ക​​ള്‍ അം​​ഗീ​​ക​​രി​​ക്കാ​​ന്‍ ആ​​രും ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നും സ​​ന്തോ​​ഷ് പ​​റ​​ഞ്ഞു.