
കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2.4 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പാലക്കാട് ഞാറംവാൻകുളമ്പ് കണക്കൻതുരുത്തി പഴയചിറവീട് ബിനു. പി. ചാക്കോയാണ് (49) പിടിയിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് 2.40 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സാമൂഹ്യ മാദ്ധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് നഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2.40 രൂപ കബളിപ്പിച്ചെടുത്തു. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരിക ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
തുടർന്ന് യുവതി കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന് പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം കട്ടപ്പന സി.ഐ ടി.സി. മുരുകൻ, എസ്.ഐ ബിജു ബേബി, എസ്.സി.പി.ഒമാരായ ജോബിൻ ജോസ്, റാൾഫ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പൊലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. ഇയാളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.



