video
play-sharp-fill

പാലായിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം; കേസിൽ മരങ്ങാട്ടുപള്ളി സ്വദേശി പിടിയിൽ

പാലായിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം; കേസിൽ മരങ്ങാട്ടുപള്ളി സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകിട്ട് പാലാ ടൗണിൽ വച്ച് വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും,ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയും, കുതറി ഓടാൻ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു.

ഇയാൾക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാം ലാൽ, സുബി. ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.