
കോട്ടയം: പാലായിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. തമിഴ്നാട് കമ്പം സ്വദേശിയായ രാമൻ ആണ് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത്. ഫയർഫോഴ്സും സമീപവാസികളും ചേർന്ന് രക്ഷ പ്രവർത്തനം തുടരുന്നു. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കിണർ ആണ് ഇടിഞ്ഞു വീണത്.


