
സ്വന്തം ലേഖിക
പാല: പാലാ ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലാ ടൗണിൽ നാളെ വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കോട്ടയം ഭാഗത്തു നിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കൊട്ടാരമറ്റത്തു നിന്നും തിരിഞ്ഞ് ആർ വി ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽ സ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലാ കുരിശുപള്ളി ജംഗ്ഷനിലെത്തി ബൈപ്പാസിലൂടെ യാത്ര ചെയ്യേണ്ടതാണ്.
തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.