
പാലാ : പാലാ തൊടുപുഴ റൂട്ടിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു.വലിയ അപകടം ഒഴിവായത് വഴിയാത്രക്കാരന്റെ അവസരോചിത ഇടപെടൽ.
പാലാ തൊടുപുഴ റൂട്ടിൽ പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്തെ റോഡരികിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
തട്ടുകടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും തീ ആളി പടരുകയായിരുന്നു. ഈ സമയം തൊടുപുഴയിൽ നിന്നും പാലായിക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശിയായ സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ശ്രമത്തിനിടയിൽ സമീറിന്റെ കൈക്ക് പൊള്ളലേറ്റു. കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു.
സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ അണച്ചു.



