പാലാ നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്ര ഓഫീസില്‍ മോഷണം ; മൂന്ന് തവണ കള്ളൻ കയറിയിറങ്ങി, മൂന്നാം തവണ മുപ്പതിനായിരം രൂപ കവർന്നു ; സിസിടിവിയില്‍ കള്ളന്റെ ദൃശ്യം ലഭിച്ചെങ്കിലും ,  കള്ളനെ കിട്ടിയില്ല

പാലാ നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്ര ഓഫീസില്‍ മോഷണം ; മൂന്ന് തവണ കള്ളൻ കയറിയിറങ്ങി, മൂന്നാം തവണ മുപ്പതിനായിരം രൂപ കവർന്നു ; സിസിടിവിയില്‍ കള്ളന്റെ ദൃശ്യം ലഭിച്ചെങ്കിലും , കള്ളനെ കിട്ടിയില്ല

 

പാലാ : മൂന്ന് തവണ കള്ളൻ കയറിയിറങ്ങി, മൂന്നാം തവണ മുപ്പതിനായിരം രൂപ കവർന്നു. പാലായ്ക്കടുത്ത് നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്രത്തിന്റെ ഓഫീസില്‍ നടന്ന കവർച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും കള്ളനെ ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

 

തലയില്‍ തൊപ്പിയും റെയിൻകോട്ട് പോലുള്ള ഉടുപ്പുമണിഞ്ഞെത്തിയ കള്ളൻ ആദ്യം രണ്ടു തവണ ക്ഷേത്രത്തിലും ഓഫീസിലുമായി കയറിയിറങ്ങി. മൂന്നാം തവണ ഓഫീസിനുള്ളില്‍ കയറിയ കള്ളൻ അലമാര കുത്തിത്തുറന്ന് 30,000 രൂപയുമായാണ് കടന്നുകളഞ്ഞത്.ക്ഷേത്രത്തിലെ കഴകം കം ഓഫീസ് ജീവനക്കാരനായ സബിൻ സന്തോഷ് തന്റെ വ്യക്തിപരമായ തുക അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.


 

ഇതാണ് മോഷണം പോയത്. പുലർച്ചെ മേല്‍ശാന്തി എത്തിയപ്പോഴാണ് ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടൻ ദേവസ്വം ഭാരവാഹികളെ വിവരമറിയിച്ചു. രാവിലെ തന്നെ പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തൊപ്പിയും റെയിൻകോട്ടും ധരിച്ചിരുന്നതിനാല്‍ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.മോഷ്ടാക്കളെ ഉടൻ പിടികൂടണം നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്രം ഓഫീസില്‍ മോഷണം നടത്തിയ ആളെ എത്രയുംവേഗം പിടികൂടണമെന്ന് ദേവസ്വം പ്രസിഡന്റ് രാമചന്ദ്ര കൈമളും സെക്രട്ടറി എൻ. അജിത് കുമാറും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group