കോട്ടയം ജില്ലാ പൊലീസ് കായികമേള; ബാസ്ക്കറ്റ്ബോൾ ചാമ്പ്യന്മാരായി പാലാ സബ് ഡിവിഷൻ; നിലവിലെ ചാമ്പ്യന്മാരായ കോട്ടയം ഹെഡ് കോട്ടേഴ്സ് ക്യാമ്പിനെ 21-27 ന് പരാജയപ്പെടുത്തിയാണ് പാലാ ചാമ്പ്യന്മാരായത്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം :കോട്ടയം ജില്ല പൊലീസ്
കായികമേളയിൽ പാലാ സബ് ഡിവിഷൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യന്മാരായി. ആകെ നാല് ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് പാലാ സബ്ബ് ഡിവിഷൻ ചാമ്പ്യൻമാരായത്.

നിലവിലെ ചാമ്പ്യന്മാരായ കോട്ടയം ഹെഡ് കോട്ടേഴ്സ് ക്യാമ്പിനെ 21-27 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പാലാഡിവിഷൻ
ചാമ്പ്യന്മാരായത്. പാലാ അൽഫോൻസാ കോളേജിൽ ഇന്നലെ ആരംഭിച്ച ബാസ്ക്കറ്റ്ബോൾ മത്സരം കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ. ഷാജി പനന്താനത്ത് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഡിവൈഎസ്പി എ.ജെ തോമസ് സ്വാഗതം ആശംസിച്ചു. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ജോൺ ആശംസ പ്രസംഗം നടത്തി വിജയികൾക്ക് റിട്ടയേർഡ് ഡി ഐ ജി . ടി.ജെ ജേക്കബ് സമ്മാനദാനം നിർവഹിച്ചു.