
സ്വന്തം ലേഖകന്‍
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കൊപ്ര ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന് അനന്തകൃഷ്ണന് (കിച്ചു – 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടത്.
പൂച്ചാക്കലിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിയായ എലിസബത്തിന് പരീക്ഷാ ദിവസമായിരുന്നു ഇന്നലെ. കുട്ടി സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ സ്കൂളില്‍ ഹാജരാകാതെ വന്നതോടെ സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചു. വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനന്തകൃഷ്ണന് തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് അനന്തകൃഷ്ണന്.