ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; പാലാ കരൂരിലെ റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

Spread the love

കോട്ടയം: കോട്ടയം പാലാ കരൂരിലെ റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.

video
play-sharp-fill

ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹർജിയിലാണ് കോടതി നടപടി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയ ഫാക്ടറി പൂട്ടണമെന്ന കോടതി വിധിയില്‍ ആശ്വാസിക്കുകയാണ് പ്രദേശവാസികള്‍.

പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ് . ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷൻ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
മുനിസിപ്പാലിറ്റിയുടെയും വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെയും ലൈസന്‍സ് ഇല്ലാതെയായിരുന്നു ഫാക്ടറിയുടെ പ്രവർത്തനം. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group