
പാലാ നഗരത്തിന് ഉത്സവച്ഛായയേകിയ റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം; 660 പോയിന്റുമായി കോട്ടയം ഈസ്റ്റ് മുന്നിൽ
പാലാ: പാലാ നഗരത്തിന് നാലുനാള്‍ ഉത്സവച്ഛായയേകി റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം.
ഉപജില്ലാ തലത്തില്‍ 660 പോയിന്റുമായി കോട്ടയം ഈസ്റ്റിനാണ് ഒന്നാം സ്ഥാനം.
627 പോയിന്റുമായി ചങ്ങനാശേരിയും, 615പോയിന്റുമായി കുറവിലങ്ങാടും തൊട്ടുപിന്നിലുണ്ട്. സ്കൂള്‍ തലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 246 പോയിന്റുമായി ളാക്കാട്ടൂര്‍ എം.ജി.എം എൻ.എസ്.എസ് ജൈത്രയാത്ര തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായി 21 വര്‍ഷവും ളാക്കാട്ടൂരായിരുന്നു ചാമ്പ്യന്മാര്‍. 171 പോയിന്റുമായി കോട്ടയം മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ് രണ്ടാമതും, 158 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് മൂന്നാമതുമാണ്.
ഇതുവരെ 80 ഓളം അപ്പീലുകളാണ്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3.30ന് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.
Third Eye News Live
0