video
play-sharp-fill

കാലാകാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരം ; പാലാ പൂവരണി ക്ഷേത്രത്തിന്‍റെ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഭരണസമിതി ട്രസ്റ്റിന് അവകാശപ്പെട്ടത് : പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി

കാലാകാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരം ; പാലാ പൂവരണി ക്ഷേത്രത്തിന്‍റെ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഭരണസമിതി ട്രസ്റ്റിന് അവകാശപ്പെട്ടത് : പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി

Spread the love

പാലാ: പൂവരണി ക്ഷേത്രത്തിന്‍റെ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നിലവിലുള്ള ദേവസ്വം ഭരണസമിതി ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്ന് പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.തൃശൂര്‍ സ്വാമിയാര്‍ മഠവുമായി ദേവസ്വം ഭരണപരമായ കാര്യങ്ങളില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കം പരിഗണിച്ചാണ് ഉത്തരവ്.

ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങളുണ്ടാക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടും പാലാ സബ് ഡിവിഷണല്‍ മജിസട്രേറ്റ് കോടതി ഉത്തരവായി. നിലവിലുള്ള ഭരണസമിതിക്ക് നിയമാനുസൃതം പുറത്താക്കപ്പെടുന്നതുവരെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ഭരണസമിതി ട്രസ്റ്റിനുവേണ്ടി അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍ ഹാജരായി.

പരിപാലനമില്ലാതെ കിടന്നിരുന്ന പൂവരണി മഹാദേവ ക്ഷേത്രത്തെ പുനരുദ്ധരിച്ചത് തങ്ങളാണെന്ന് ട്രസ്റ്റ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിന്‍റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അന്യാധീനപ്പെടുത്താനുമുള്ള ചിലരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കൈയേറ്റം മൂലം അന്യാധീനപ്പെട്ട ക്ഷേത്രത്തിന്‍റെ ഭൂമി തിരികെ പിടിക്കാനുള്ള നിയമ നടപടികള്‍ തുടരുകയാണെന്ന് ദേവസ്വം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രസമ്മേളനത്തില്‍ പൂവരണി ദേവസ്വം ട്രസ്റ്റ് ഭാരവാഹികളായ എ.വി. ശങ്കരനാരായണന്‍ നമ്ബൂതിരി, പ്രസിഡന്‍റ് എന്‍.എസ്. സുനില്‍കുമാര്‍ അനിക്കാട്ട്, വൈസ് പ്രസിഡന്‍റുമാരായ മധുസൂദനന്‍, ഗിരീഷ് പുറക്കാട്ട്, മുരളീധരന്‍ കുരുവിക്കൂട്, മധുസൂദനന്‍ കര്‍ത്ത എന്നിവര്‍ പങ്കെടുത്തു.