
പാലാ പൂവരണിയില്‍ മദ്യലഹരിയിൽ ഓട്ടോ സവാരി നടത്തി ഡ്രൈവർ ; ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് ; അപകടത്തിൽ നിന്ന് മറ്റ് വാഹനങ്ങളും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഓട്ടോ ഡ്രൈവർ ഒളിവിൽ
സ്വന്തം ലേഖകൻ
പാലാ: പൂവരണിയില്‍ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ പൂവരണി വലിയപുരയ്ക്കല്‍ രഘുവിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 7.30 -ഓടെയാണ് സംഭവം. ചരള ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തില്‍ മദ്യലഹരിയില്‍ റോഡിന് തലങ്ങും വിലങ്ങും ഓടിച്ച ഇയാളുടെ ഓട്ടോയില്‍ നിന്നും മറ്റ് വാഹനങ്ങളും വഴിയാത്രക്കാരും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി മദ്യപിച്ച് വാഹനം ഓടിക്കുന്നത് പതിവാക്കിയ ആളാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം ഉണ്ടായ ഉടന്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ട ഇയാളെ കണ്ടെത്തി കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹിയാണെന്ന സ്വാധീനം ഉപയോഗിച്ച് പരസ്യമായി മദ്യപിക്കുകയും ഓട്ടോറിക്ഷ ഓടിക്കുകയും പതിവാക്കിയ ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.