
പൊൻകുന്നം ∙ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും അപകടം. തിങ്കളാഴ്ച ഇളങ്ങുളം മിഥുലാപുരിയിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെയാണ് ഇന്നലെ ഇതിനു സമീപ പ്രദേശങ്ങളിലായി മണിക്കൂറുകൾക്കിടെ വീണ്ടും അപകടങ്ങൾ ഉണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ 5നും രാവിലെ 9നുമിടെ 3 അപകടങ്ങളാണു നടന്നത്. ഒരാൾക്ക് സാരമായി പരുക്കേറ്റു.
പുലർച്ചെ 5.30ന് എലിക്കുളം പഞ്ചായത്ത് ഓഫിസിനും ഇളങ്ങുളം വില്ലേജ് ഓഫിസിനുമിടയ്ക്ക് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു. പൊൻകുന്നം പ്രശാന്ത് നഗറിൽ ഓട്ടോറിക്ഷ റോഡരികിലെ കോൺക്രീറ്റ് തൂണിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ 9ന് കൂരാലിയിൽ എലിക്കുളം പഞ്ചായത്ത് ഓഫിസിന് മുൻപിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച കാർ ഓടയിലേക്കു മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രികൻ ചേനപ്പാടി മസ്ജിദ് ഇമാം പനമറ്റം കുളങ്ങരയിൽ ഹസൻ മൗലവിയെ (69) ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


