
സ്വന്തം ലേഖകൻ
കോട്ടയം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കോട്ടയം ജില്ലാ പോലീസ് മീറ്റിൽ നടന്നത് കാക്കിക്കുള്ളിലെ കായിക താരങ്ങളുടെ വാശിയേറിയ പ്രകടനം.
മൽസരാർത്ഥികളും കാഴ്ചക്കാരും ഒരുപോലെ ആവേശത്തിലായ നിമിഷങ്ങൾ.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി എ.എസ്.ഐ. ബിനോയ് തോമസും പാലാ ഡി.വൈ.എസ്.പി. ഷാജു ജോസും തമ്മിൽ ഷോട്ട്പുട്ടിൽ വാശിയേറിയ മത്സരം നടന്നപ്പോൾ എ.എസ്.ഐ. സ്വർണ്ണം നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി നേടിയ പാലാ ഡി വൈ എസ് പി ഷാജു ജോസ് ഹൈജംപിൽ എസ് ഐ യെ ചാടി തോൽപ്പിച്ചു സ്വർണ്ണം നേടി. എറിഞ്ഞ് നേടാനാവത്തത് ചാടി നേടിയ ഡിവൈ എസ് പിക്ക് മത്സരത്തിന്റെ ആവേശം കെട്ടടങ്ങിയത് റിലേയിൽ കൂടി സ്വർണ്ണം നേടിയപ്പോഴാണ്.
ജാവലിൻ ത്രോയിൽ വൈക്കം ഡി വൈ എസ് പി എ.ജെ തോമസ് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണം നേടി.
കോട്ടയം ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും മാറ്റുരച്ച മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലാ സബ്ഡിവിഷനും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സും മാറ്റുരച്ചത്. മൂന്ന് കാറ്റഗറികളില്‍ 46 ഇനങ്ങളിലായി 150-ഓളം പേര്‍ മത്സരരംഗത്തുണ്ടായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐ പി എസിൻറെ നേതൃത്വത്തിലുളള സുംബ ഡാൻസോടുകൂടിയാണ് പൊലീസ് മീറ്റ് അവസാനിച്ചത്.