പാലാ പൂവരണിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; സ്കൂളിൽ കൗൺസിലിങ്ങിനിടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ; അതിവേഗം പ്രവർത്തിച്ച് ചൈൽഡ് ലൈനും പാലാ പൊലീസും

Spread the love

സ്വന്തം ലേഖകൻ

പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ വീട്ടിൽ ശശിധരൻ മകൻ ശരത് എസ് നായർ (32) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ കൗൺസിലിങ്ങിനിടെ പെൺകുട്ടി ഈ കാര്യം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ ഷാജി സെബാസ്റ്റ്യൻ, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, രമ്യ രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.