video
play-sharp-fill

അഭ്യൂഹങ്ങൾക്ക് വിരാമം; പാലായിൽ ചെയർമാൻ സ്ഥാനാർത്ഥിയായി എൽ ഡി എഫിലെ ജോസിൻ ബിനോ

അഭ്യൂഹങ്ങൾക്ക് വിരാമം; പാലായിൽ ചെയർമാൻ സ്ഥാനാർത്ഥിയായി എൽ ഡി എഫിലെ ജോസിൻ ബിനോ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാലായിലെ ചെയർമാൻ സ്ഥാനാർത്ഥിയായി സിപിഎം ലെ ജോസിൻ ബിനോയെ നിർദ്ദേശിച്ചു.

ഇന്ന് രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗവും എൽ ഡി എഫ് യോഗവും കഴിഞ്ഞാണ് ജോസിൻ ബിനോയെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ രേഖപ്പെടുത്തിയതോടെയാണ് സിപിഎം വഴങ്ങിയത്.

ഇന്നലെ രാത്രിയും സിപിഎം ജില്ലാ കമ്മിറ്റി ചേർന്നിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞു മുതൽ സിപിഎം ലെ ബിനു പുളിക്കക്കണ്ടം ചെയർമാൻ സ്ഥാനാർഥിയാകുമെന്നു വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഒടുവിൽ സിപിഎം ഏരിയാ കമ്മിറ്റി തീരുമാനം വന്നത്.

Tags :