video
play-sharp-fill

പാലായിൽ അപകടമുണ്ടാക്കിയ കായിക മേള: നഗരസഭ അനുവാദം നൽകിയിട്ടില്ലെന്ന് ചെയർപേഴ്‌സൺ: അനുവാദമില്ലാതെ മൈതാനത്ത് കടന്നവർക്കെതിരെ കേസെടുക്കും: കേസിൽ ഒന്നാം പ്രതി പാലാ നഗരസഭ അദ്ധ്യക്ഷ…!

പാലായിൽ അപകടമുണ്ടാക്കിയ കായിക മേള: നഗരസഭ അനുവാദം നൽകിയിട്ടില്ലെന്ന് ചെയർപേഴ്‌സൺ: അനുവാദമില്ലാതെ മൈതാനത്ത് കടന്നവർക്കെതിരെ കേസെടുക്കും: കേസിൽ ഒന്നാം പ്രതി പാലാ നഗരസഭ അദ്ധ്യക്ഷ…!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലായിൽ നഗരസഭ മൈതാനത്ത് നടന്ന കായിക മേളയിലെ അപകടത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. വിദ്യാർത്ഥിയുടെ തലയൽ ഹാമർ വീണ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ വിദ്യാർത്ഥി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് കായിക മേള വിവാദത്തിൽ മുങ്ങിയത്.

എന്നാൽ, കായിക മേളയ്ക്ക് ഇതുവരെയും അനുവാദം നൽകിയിരുന്നില്ലെന്ന പാലാ നഗരസഭ അദ്ധ്യക്ഷ ബിജി ജോജോയുടെ വെളിപ്പെടുത്തലോടെയാണ് വിവാദം വീണ്ടും തിരിഞ്ഞത്. അനുവാദമില്ലാതെ മൈതാനത്ത് കടന്നവർക്കെതിരെ കേസ് എടുക്കാനുള്ള നടപടികളിലേയ്ക്കാണ് ഇപ്പോൾ നഗരസഭ കടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അനുവാദമില്ലാതെ മൈതാനത്ത് കടന്നവർക്കെതിരെ കേസെടുത്താൻ ഒന്നാം പ്രതിയാകുക കായിക മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച പാലാ നഗരസഭ അദ്ധ്യക്ഷ തന്നെയാവും. തന്റെ കീഴിലുള്ള നഗരസഭയുടെ മൈതാനത്ത് അനുവാദമില്ലാതെ അനധികൃതമായി കടന്നു കയറി നടത്തിയ പരിപാടിയുടെ അദ്ധ്യക്ഷയായിരുന്നു ബിജി ജോജോ..!

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക മേളയ്ക്ക് നഗരസഭ അനുമതി കൊടുത്തിരുന്നില്ലെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ കൗൺസിൽ യോഗത്തിനിടെ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി കായികമേള നടത്തിയ കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും, പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും പാലാ നഗരസഭാ യോഗം ഐകകണ്‌ഠ്യേന തീരുമാനി്ച്ചിട്ടുണ്ട്.

ഈ യോഗത്തിനിടയിലേയ്ക്കാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പാഞ്ഞെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
അതിനിടെ, നഗരസഭാ ഫണ്ടിൽ നിന്നും ഇത്തരത്തിൽ പെട്ട ഒരു സഹായവും നൽകാനാവില്ലെന്ന മറുവാദവും ഉയരുന്നുണ്ട്.