video
play-sharp-fill

കുടുംബ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം; പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ; പിടിയിലായത് പൂവരണി സ്വദേശി

കുടുംബ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം; പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ; പിടിയിലായത് പൂവരണി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ പൂവരണി ഇടമറ്റം മല്ലികശേരി ഭാഗത്ത് വരകിൽ വീട്ടിൽ സിബി ജോസഫ് (54) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകുന്നേരം 3 മണിയോടെ ഇടമറ്റം മൂലേപീടിക ജംഗ്ഷൻ ഭാഗത്ത് വഴിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ബന്ധുവായ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇയാൾ ആക്രമിച്ചു.

ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

സിബി ജോസഫിന് പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ. പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ്, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.