
ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായി; തലയില്‍ നിന്നും രക്തം ചീറ്റി; ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ പാലായിലെ യുവതിക്ക് അറുപത്തിയൊന്നുകാരനായ കാമുകനെ അറിയില്ലെന്ന് മൊഴി; കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ പോയ യുവതി ഇപ്പോള്‍ മെഡിക്കല്‍ കൊളേജില്‍; അമ്മാവന്‍ സന്തോഷിന്റെ ക്രൂരതയില്‍ ദുരൂഹതയേറുന്നു
സ്വന്തം ലേഖകന്‍
പാലാ : തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്ന് പാലായില്‍ ക്രൂരമായ അക്രമണം നേരിട്ട യുവതി. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നില്‍ എന്തായിരിക്കാം എന്നതാണ് സംഭവത്തില്‍ ചോദ്യചിഹ്നമായിരിക്കുന്നത്. സംഭവത്തില്‍ അമ്മാവന്‍ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷി(61)നെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തില്‍ യുവതിയുടെ മുന്‍വശത്തെ പല്ലുകള്‍ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ ഇരുവശങ്ങളിലും പിന്‍ഭാഗത്തും അടിയേറ്റ് രക്തം ചീറ്റുന്നുമുണ്ടായിരുന്നു. ചുണ്ടും മുഖവുമെല്ലാം മുറിവുമൂലം ചീര്‍ത്ത നിലയിലാണ്. ഇതുമൂലം സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എന്നാല്‍ യുവതി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയും സന്തോഷമായി അടുപ്പത്തില്‍ ആയിരുന്നു. തുടര്‍ന്ന് യുവതി സന്തോഷിനൊപ്പം ഒരുമിച്ചു ജീവിക്കണം എന്ന് നിരന്തരമായി ആവശ്യപ്പെട്ടു. ആറാം തീയതി യുവതിയും സന്തോഷും ഒന്നിച്ച് അര്‍ത്തുങ്കലും മറ്റും പോയ ശേഷം യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടില്‍ എത്തിക്കുകയും യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാന്‍ ആയി എവിടെയെങ്കിലും പോകാനായി വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നു എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. മൊബൈലിന്റെ ടോര്‍ച്ച് വെട്ടത്തിലായിരുന്നു യാത്ര. ഈയവസരത്തിലാണ് പിന്നില്‍ നിന്നായിരിക്കാം സന്തോഷ് കമ്പിപ്പാരയ്ക്ക് അടിച്ചതെന്നും തിരിഞ്ഞപ്പോള്‍ വീണ്ടും അടിച്ചതിനാലാവാം മുഖത്ത് അടിയേറ്റതെന്നുമാണ് പൊലീസിന്റെ നിഗമനം.
അടികിട്ടിയ യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ചു. യുവതി മരിച്ചു എന്ന് കരുതി ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ പാലായിലെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ പാലാ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് ശേഷം പതിവുപോലെ പാലാ ടൗണില്‍ ഓട്ടോയുമായി എത്തി.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പാലാ എസ് എച്ച് ഒ സുനില്‍ തോമസ്, പ്രിന്‍സിപ്പല്‍ എസ് ഐ ശ്യാംകുമാര്‍ കെ എസ്, എസ് ഐ തോമസ് സേവ്യര്‍, എ എസ് ഐ ഷാജിമോന്‍ എ റ്റി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് കെ എസ്, അരുണ്‍ ചന്ത്,ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.