പാലാ മുണ്ടാങ്കലിൽ അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് അപകടം ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവഗുരുതരം

Spread the love

പാലാ : മുണ്ടാങ്കലിൽ അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടറുകളിൽ ഇടിച്ച് അപകടം, രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്.

ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളെ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group