video
play-sharp-fill
പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

സ്വന്തം ലേഖകൻ

പാലാ: നകഗരസഭാ കൗൺസിലിൽ യോഗത്തിൽ വച്ച് തനിക്ക് കിട്ടിയ അടിയുടെ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം ഉണ്ടാകാൻ കാരണമായത്.

എന്നാൽ അത് കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.ഇതിന് പിന്നാലെ കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു,

തന്നെ അറിയിക്കാതെ യോഗം ചേർന്നതിനെയാണ് ബിനു പുളിക്കക്കണ്ടം വിമർശിച്ചത്. എന്നാൽ ഇത് പിന്നെ തല്ലിൽ കലാശിക്കുകയായിരുന്നു. കയ്യാങ്കളിയിൽ ബൈജുവിനും ബിനുവിനും പരിക്കേറ്റു. മറ്റ് കൗൺസിലർമാർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

യുഡിഎഫ് ഭരണത്തിലായിരുന്ന നഗരസഭാ ഭരണം ഏറെ നാളുകൾക്ക് ശേഷമാണ് ഇടതുപക്ഷം ഇത്തവണ പിടിച്ചെടുത്തത്. കേരള കോൺഗ്രസ് മാണിവിഭാഗത്തിന്റെ സഹായത്തോടെയാണിത്. പാർട്ടി ചിഹ്നത്തിൽ പാലായിൽ ജയിച്ച ഏക സിപിഎം കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം.

കഴിഞ്ഞ ദിവസങ്ങളിലും പ്രചാരണ സമയത്തും കേരളകോൺഗ്രസ്‌സിപിഎം തർക്കം പാലായിൽ ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഇന്നും കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഇത് എൽ.ഡി.എഫിനെ ത്രിശങ്കുവിലാക്കുന്നുണ്ട്.