video
play-sharp-fill

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു .ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് . സിപിഎം ഉയർത്തിക്കാട്ടിയ ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കുമെന്നാണ് സൂചന.

ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ രാവിലെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വൈകിട്ടത്തേക്ക് മാറ്റി. കേരള കോണ്‍ഗ്രസിനെതിരെ അണികളില്‍ നിന്ന് പരസ്യപ്രതിഷേധത്തിനുളള സാധ്യത കണക്കിലെടുത്താണ് സിപിഎം പ്രഖ്യാപനം വൈകിട്ടത്തേക്ക് മാറ്റിയത്.