
കോട്ടയം: പാലാ മിനി മാരത്തൺ 13ന് പുലർച്ചെ 5.30 ന് തുടങ്ങും. ഒളിംപ്യൻ പി.ടി.ഉഷ എം.പിയാണ് മാരത്തൺ ഉദ്ഘാടനം ചെയ്യുന്നതെന്ന് സംഘാടകരായ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. രാജ്യസഭ എം.പിയായ ശേഷം പി.ടി. ഉഷ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് പാലാ മിനി മാരത്തൺ. 5.30ന് സിംബ ഡാൻസ്, ഡി ജെ എന്നിവയുണ്ടായിരിക്കും. മാരത്തണിൽ പങ്കെടുക്കുന്നവരുടെ വാം അപ്പ് ഈ സമയത്ത് നടക്കും. തുടർന്ന് 6.30 ഓടു കൂടി മാരത്തൺ ആരംഭിക്കും.
10 കിലോമീറ്റർ ഓട്ടമാണ് ആദ്യം നടക്കുന്നത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ജോസ് കെ.മാണി എംപി ഫ്ളാഗ് ഓഫ് ചെയ്യും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ മുത്തോലി കവലയിലെത്തി തിരികെ സ്റ്റേഡിയത്തിൽ അവസാനിക്കും. 15,000 രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ലഭിക്കുക. രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. 4 വരെ 10 വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 500 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്. പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരം നടക്കും.
5 കിലോമീറ്റർ വിഭാഗം മത്സരമാണ് പിന്നീട് നടക്കുന്നത്. എൽഐസി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ വി.എസ് മധു ഫ്ളാഗ് ഓഫ് ചെയ്യും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച് അൽഫോൻസ കോളജിനു മുന്നിലെത്തി തിരികെ സ്റ്റേഡിയത്തിൽ അവസാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷ വനിതാ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഒന്നാമതെത്തുന്നയാൾക്ക് 5000 രൂപയും 2, 3 സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 3000, 2000 എന്നിങ്ങനെ ലഭിക്കും. പിന്നീടുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് 500 രൂപ വീതം ലഭിക്കും. 45 വയസിനു മുകളിൽ പ്രായമുള്ളവർക്കായി നടക്കുന്ന 5 കിലോമീറ്റർ ഓട്ടമാണ് പിന്നീട് നടക്കുന്നത്.
കാരിത്താസ് ആശുപത്രിയിലെ ഫാ.ഡോ.ബിനു കുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും. 3000, 2000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക. 500 രൂപ േപ്രാത്സാഹന സമ്മാനവുമുണ്ട്. 16 വയസിൽ താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിലുള്ള കിലോമീറ്റർ ഓട്ടം അവസാന ഇനമായി നടക്കും.
പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര ഫ്ളാഗ് ഓഫ് ചെയ്യും. 3000, 2000, 1000 എന്നിങ്ങനെ പ്രൈസ് മണി നൽകും.
മാരത്തണിൻ്റെ ആകെ സമ്മാനത്തുക 1.25 ലക്ഷമാണ്. മാരത്തൺ രജിസ്ട്രേഷൻ 12 ന് വൈകിട്ട് 5 വരെയുണ്ടായിരിക്കും. 11, 12 തീയതികളിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്പോട്ട് രജിസ്ട്രേഷനുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ, ടീ ഷർട്ട്, സർട്ടിഫിക്കേറ്റ്, ബാഗ് എന്നിവ ലഭിക്കും. പ്രഭാത ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജോസ് കെ. മാണി എം.പി. മാണി സി.കാപ്പൻ എംഎൽഎ പ്രമോദ് കുമാർ എസ് (സോണൽ ഹെഡ് ലാൻഡ്മാർക്ക് ഗ്രൂപ്പ് കിരൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ദ്രോണാചാര്യ കെ.പി.തോമസ് മാഷ്, ജിൻസി ഫിലിപ്പ്, എം എ പ്രജുഷ, നീന പിൻ്റോ , എം.എ.മോളി, വി.സി.ജോസഫ്, പി.കെ.മനയാനി, ജോസഫ് മനയാനി, മേഴ്സി ജോസഫ്, കെ.പി.സന്തോഷ് കുമാർ, തങ്കച്ചൻ മാത്യു എന്നിവരെ ആദരിക്കും.
49 ദേശീയ അന്തർദേശീയ കായികതാരങ്ങൾ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ. സ്പോർട്സിലൂടെ കായിക ക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് പാലാ മിനി മാരത്തണിലുടെ നൽകുന്ന ആഹ്വാനം. വ്യായാമം ശീലമാക്കുക എന്നതാണ് മറ്റൊരു ലക്ഷൃം. ആയിരത്തിലേറെ പേർ മാരത്തണിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ – ഒളിമ്പ്യൻ രാമചന്ദ്രൻ ഒളിമ്പ്യൻ ലിജോ ഒളിമ്പ്യൻ മനോജ്‌ലാൽ പ്രമോദ് എന്നിവർ പങ്കെടുത്തു.



